വയനാട്ടില്‍ കാട്ടാനയെ വെടിയേറ്റു ചരിഞ്ഞ നിലയില്‍ കണ്ടെത്തി

189

കല്‍പ്പറ്റ • വയനാട്ടില്‍ കാട്ടാനയെ വെടിയേറ്റു ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കേണിച്ചിറയ്ക്കടുത്ത് അതിരാറ്റുകുന്നില്‍ കാടിനോട് ചേര്‍ന്ന വയലിലാണ് മോഴയാനയുടെ ജഡം കണ്ടെത്തിയത്. സൗത്ത് വയനാട് ഡിവിഷന്‍ ചെതലയം റേഞ്ചില്‍ പാതിരി സൗത്ത് വനമേഖലയിലാണ് സംഭവം. സ്ഥിരമായി വയലുകളില്‍ ആനയിറങ്ങുന്ന മേഖലയാണിത്. കഴിഞ്ഞ നാലു മാസത്തിനിടെ ജില്ലയില്‍ മൂന്ന് കാട്ടാനകളാണ് വെടിയേറ്റ് ചരിഞ്ഞത്.