വയനാട്ടില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടി

181

കല്‍പ്പറ്റ• വയനാട് ബത്തേരി ഒന്നാംമൈലില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ വനംവകുപ്പ് കൂട് വച്ച്‌ പിടികൂടി. ഇതാദ്യമായാണ് വയനാട് വന്യജീവി സങ്കേതത്തില്‍ സ്ഥാപിച്ച കൂട്ടില്‍ പകല്‍ നേരത്ത് കടുവ കയറുന്നത്. കഴിഞ്ഞദിവസം ഈ കടുവ ആടിനെ കൊല്ലുകയും കര്‍ഷകന്‍ അതു നേരിട്ടു കാണുകയും ചെയതിരുന്നു.വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ഒരുമാസമായി കാടിനു പുറത്താണ് കടുവ കഴിയുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇന്നലെ കൂട് സ്ഥാപിക്കുകയായിരുന്നു. ഒന്നരവര്‍ഷത്തിനുള്ളില്‍ വയനാട്ടില്‍നിന്ന് പിടികൂടുന്ന നാലാമത്തെ കടുവയാണിത്.

NO COMMENTS

LEAVE A REPLY