കൊച്ചി: വേമ്പനാട് കായലില്‍ വാട്ടര്‍ ബൈക്ക് മുങ്ങി ഒരാളെ കാണാതായി. കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപമാണ് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാട്ടര്‍ ബൈക്ക് മുങ്ങിയത്.
അപകടം നടക്കുമ്പോള്‍ ബൈക്കില്‍ മൂന്ന് പേരുണ്ടായിരുന്നു ഇതില്‍ രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടായിരുന്നു അപകടം.
പാലക്കാട് സ്വദേശി ബിനീഷിനെയാണ് കാണാതായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രാജ്, ജോര്‍ജ് എന്നിവരെ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.
സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാതെ അമിതവേഗതയിലാണ് ഇവര്‍ ബൈക്ക് റൈഡ് നടത്തിയതെന്നും, സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
courtsy : Mathrubhumi