വഖ്ഫ് വസ്തു – സർവെ ഡിസംബറിൽ പൂർത്തിയാക്കാൻ കർമ്മ പരിപാടി

139

വഖ്ഫ് വസ്തുക്കളുടെ സർവെ ഡിസംബറിൽ പൂർത്തിയാക്കാൻ കർമ്മ പരിപാടി ആവിഷ്‌കരിച്ചതായി സർവെ കമ്മീഷണർ അറിയിച്ചു. സംസ്ഥാനത്തെ വഖ്ഫ് കമ്മിറ്റി ഭാരവാഹികൾ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം, കൈവശാവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ, കരം അടച്ച രസീത് എന്നിവയുടെ പകർപ്പ് തുടർ നടപടിക്കായി ജില്ലാ കളക്ടറേറ്റിലെ സർവെ സൂപ്രണ്ട് ഓഫീസിൽ നൽകണം.

ഇതിനകം സംസ്ഥാനത്തെ 1500 ഏക്കറിലധികം വഖ്ഫ് ഭൂമി അളന്നു തിരിച്ച് ഭൂരേഖകൾ തയ്യാറാക്കിയിട്ടുണ്ട്. രേഖകൾ ഹാജരാക്കുന്നതിന് വഖ്ഫ് ഭാരവാഹികൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്.

NO COMMENTS