കണ്ടെയ്‍നർ ലോറിയിൽ കടത്താൻ ശ്രമിച്ച ആറരക്കോടിയുടെ കാർ പിടികൂടി

198

പാലക്കാട് ∙ രേഖകളില്ലാതെയും നികുതി വെട്ടിച്ചും കണ്ടെയ്‍നർ ലോറിയിൽ കടത്താൻ ശ്രമിച്ച ആറരക്കോടിയുടെ റോൾസ് റോയിസ് ഡോൺ ആഡംബര കാർ വാളയാർ ചെക്പോസ്റ്റിൽ പിടികൂടി. വാഹനപരിശോധനയ്ക്കിടെ വാണിജ്യ നികുതി ഉദ്യോഗസ്ഥർ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇനി ഒന്നേമുക്കാൽ കോടി രൂപ പിഴ അടച്ചാലേ വാഹനം വിട്ടു കിട്ടുകയുള്ളൂ.

കാറിന്റെ വിൽപനയ്ക്ക് നടത്തുന്ന പ്രദർശന വിൽപന മേളയ്ക്കായി കൊച്ചിയിലെ പ്രമുഖ ഹോട്ടലിലേക്ക് കൊണ്ടുവന്ന കാറാണ് പിടികൂടിയത്. കൊച്ചിയിലെ പ്രദർശനത്തിൽ പങ്കെടുക്കുന്നതിനുള്ള രേഖകളോ നികുതി രേഖകളോ ഉണ്ടായിരുന്നില്ല. ചെന്നൈയിലെ കാർ വിതരണ കമ്പനിയാണ് ഉടമസ്ഥർ.
വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത കാർ ചെന്നൈ തുറമുഖം വഴി കസ്റ്റംസ് പരിശോധനയ്ക്കുശേഷമാണ് കണ്ടെയ്നർ വഴി കൊച്ചിയിലെത്തിക്കാൻ ശ്രമിച്ചത്. വാണിജ്യ നികുതി വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് കാറിന്റെ ഉടമസ്ഥരായ ചെന്നൈയിലെ സ്വകാര്യ കമ്പനി കോടതിയെ സമീപിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY