പബ്ലിസിറ്റി – ക്യാമ്പയിന്‍ കമ്മറ്റി ഏകദിനശില്പശാല മാര്‍ച്ച് 16 ന് രാവിലെ 9 മണി മുതല്‍ 4 മണി വരെ കെ.പി.സി.സി. രാജീവ്ഗാന്ധി ആഡിറ്റോറിയത്തില്‍ ചേരുമെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ

228

തിരുവനന്തപുരം : പബ്ലിസിറ്റി കമ്മറ്റിയുടേയും ക്യാമ്പയിന്‍ കമ്മറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല മാര്‍ച്ച് 16 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 4 മണി വരെ തിരുവനന്തപുരം കെ.പി.സി.സി. രാജീവ്ഗാന്ധി ആഡിറ്റോറിയത്തില്‍ ചേരുമെന്ന് പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ വി.എസ്.ശിവകുമാര്‍ എം.എല്‍.എ. അറിയിച്ചു.

ശില്പശാല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാരായ കെ.മുരളീധരന്‍, വി.എം.സുധീരന്‍, എം.എം.ഹസ്സന്‍ തുടങ്ങിയവരും ശശി തരൂര്‍ എം.പി., കെ.പി.സി.സി. ഭാരവാഹികള്‍ എന്നിവരും പങ്കെടുക്കും.

സംസ്ഥാനതല പബ്ലിസിറ്റി കമ്മറ്റി അംഗങ്ങള്‍, സംസ്ഥാനതല ക്യാമ്പയിന്‍ കമ്മറ്റി അംഗങ്ങള്‍, പബ്ലിസിറ്റി കമ്മറ്റി പാര്‍ലമെന്റു തലത്തില്‍ നിയമിച്ചിട്ടുള്ള ചെയര്‍മാന്‍, കണ്‍വീനര്‍, ജില്ലാതല കോര്‍ഡിനേഷന്‍ കമ്മറ്റി അംഗങ്ങളായ ഡി.സി.സി. ഭാരവാഹികള്‍, ഡിജിറ്റല്‍ മീഡിയ പാര്‍ലമെന്റ്തല കോര്‍ഡി നേറ്റര്‍മാര്‍ എന്നിവരാണ് ഏകദിന ശില്പശാലയില്‍ പങ്കെടുക്കുന്നത്.

പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനാവശ്യമായ കര്‍മ്മ പരിപാടികള്‍ ശില്പശാല രൂപം നല്‍കും. സംസ്ഥാനതല രാഷ്ട്രീയം വിശദീകരിച്ചു കൊണ്ട് ക്യാമ്പയിന്‍ കമ്മറ്റി ചെയര്‍മാന്‍ കെ.മുരളീധരനും, കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ വിശദീകരിച്ചു കൊണ്ട് ശശി തരൂര്‍ എം.പിയും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും.

NO COMMENTS