മാനനഷ്ടക്കേസിൽ ഉമ്മൻചാണ്ടിക്ക് അനുകൂലമായ വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് വിഎസ് അച്യുതാനന്ദൻ

7

തിരുവനന്തപുരം: മാനനഷ്ടക്കേസിൽ ഉമ്മൻചാണ്ടിക്ക് അനുകൂലമായ വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് വിഎസ് അച്യുതാനന്ദൻ. ഫെയ്‌സ്‌ബുക്കിൽ കൂടിയായിരുന്നു പ്രതികരിച്ചത് . മാനനഷ്ടക്കേസിൽ ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന സബ്കോടതി വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് വിഎസ് അച്യുതാനന്ദന്റെ ഓഫീസ്. ഇത്തരം കേസുകളിൽ കീഴ്ക്കോടതികളിൽ നിന്ന് നീതി കിട്ടിക്കൊള്ളണമെന്നില്ലെന്ന് വിഎസ് അച്യു താനന്ദന്റെ ഓഫീസിൽ നിന്ന് അറിയിച്ചു.

കോടതി വ്യവഹാരങ്ങളിൽ നീതി എപ്പോഴും കീഴ്കോടതി യിൽ നിന്നും കിട്ടികൊള്ളണമില്ലെന്ന മുൻകാല നിയമപോരാട്ടങ്ങളിൽ പലതിലും കണ്ടതാണ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തിപരമായി തോന്നി എന്നത്. അദ്ദേഹത്തിന്റെ വ്യക്തിപരമായി തോന്നൽ ആണ്. പരാമർശങ്ങൾക്ക് അടിസ്ഥാനമായ സോളാർ കമ്മിഷൻ റിപ്പോർട്ട് ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടി തന്നെ ഹൈക്കോടതിയിൽ പോയിരുന്നു എങ്കിലും അത് തള്ളിപ്പോവുകയായിരുന്നു.

വൈകാരികമായിട്ടാണ് സബ്കോടതി കേസ് പരിഗണിച്ചത്. എന്നാൽ വൈകാരികമായില്ല. കേസ് പരിഗണി ക്കേണ്ടിയിരുന്നത്. നിയമപരമായും തെളിവുകൾ നിരത്തിയുള്ള വിലയിരുത്തലുമാണ് ഉണ്ടാകേണ്ടിയിരുന്നത്. ഇത് ഉണ്ടാകാത്ത കാര്യം കോടതിയെ അറിയിക്കുമെന്ന് വി എസിന്റെ ഓഫീസിൽ നിന്ന് അറിയിച്ചു.

NO COMMENTS