വൃദ്ധയുടെ കൊലപാതകം; കൊച്ചുമകനും ഭാര്യയും അറസ്റ്റില്‍

475
photo credit :marunadam malayali

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത ആര്യമ്ബാവില്‍ റോഡരുകില്‍ വൃദ്ധയുടെ മൃതശരീരം കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളി‍ഞ്ഞു.വൃദ്ധയുടെ കൊച്ചുമകന്‍ ബഷീറിനെയും ഭാര്യ ഫാസിലയെയും പൊലീസ് അറസ്റ്റ് ചെയ്തു. 24 ന് രാത്രിയിലായിരുന്നു ആര്യമ്ബാവ് സ്വദേശിനി നബീസയുടെ മൃതശരീരം റോഡരികില്‍ കണ്ടെത്തിയത്.
വാഹനമിടിച്ച്‌ മരിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും മൃതദേഹത്തില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതാണ് കൊലപാതകമാണന്ന സംശയത്തിലേക്ക് എത്തിച്ചത്. സമീപത്ത് തന്നെ വിഷകുപ്പിയും ഉണ്ടായിരുന്നു.മരിച്ച നിലയില്‍ കണ്ടത്തുന്നതിന് രണ്ട് ദിവസം മുന്‍പ് ബന്ധുവീട്ടില്‍ നോമ്ബ് തുറക്കാനായി നബീസ പോയിരുന്നു. പിന്നീട് ഇവരെകുറിച്ച്‌ വിവരം ഉണ്ടായിരുന്നില്ല. കൊച്ചുമകന്‍ ബഷീര്‍ ഇവരെ തന്റെ വാടക വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി ഭാര്യ ഫാസിലക്കൊപ്പം ചേര്‍ന്ന് വിഷം നല്‍കി കൊലപെടുത്തുകയായിരുന്നു.
22 ന് രാത്രി കൊലപെടുത്തിയ ശേഷം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ച മൃതദേഹം വാടകക്ക് എടുത്ത കാറില്‍ അടുത്ത ദിവസം റോഡരികില്‍ ഉപേക്ഷിച്ചു.മൂന്ന് വര്‍ഷം മുന്‍പ് ഫാസിലയുടെ 42 പവന്‍ സ്വര്‍ണാഭരണം വീട്ടില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. ഇത് നബീസ എടുത്താണെന്ന് ഫാസില ബഷീറിനെ വിശ്വസിപ്പിച്ചു. സ്വര്‍ണം നഷ്ടപ്പെട്ടതിന് പിന്നാലെ ബഷീറിനെയും ഫാസിലയെയും വീട്ടില്‍ നിന്ന് പുറത്താക്കി. ഇതാണ് നബീസയോട് ബഷീറിന് വൈരാഗ്യം ഉണ്ടാക്കാന്‍ ഇടയാക്കിയത്
സ്വര്‍ണം താന്‍ എടുത്തതാണെന്നും രോഗിയാണെന്നും നബീസയുടേതെന്ന പേരില്‍ ഇരുവരും ചേര്‍ന്ന് തയ്യാറാക്കിയ ആത്മഹത്യാകുറിപ്പില്‍ രേഖപെടുത്തിയിരുന്നു.അക്ഷരാഭ്യാസമില്ലാത്ത നബീസ ആത്മഹത്യാകുറിപ്പ് തയ്യാറാക്കിയതാണ് കേസില്‍ വഴിത്തിരിവായത്. അതേസമയം നഷ്ടപ്പെട്ട സ്വര്‍ണാഭരണം മറ്റാര്‍ക്കെങ്കിലും ഫാസില നല്‍കിയതാണോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി.
Dailyhunt

NO COMMENTS

LEAVE A REPLY