തമിഴ് നടന്‍ വിശാല്‍ കസ്റ്റഡിയില്‍

202

ചെന്നൈ : തമിഴ് നടനും നടികര്‍ സംഗം അധ്യക്ഷനുമായ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസിന് മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് വിശാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി കൗണ്‍സിലിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ ഓഫീസ് പൂട്ടിയിടുകയും ഇവരെ മറികടന്ന് വിശാല്‍ ഓഫീസിനകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിയൊരുക്കുകയുമായിരുന്നു. അസോസിയേഷന്റെ പണം വിശാല്‍ ദുരുപയോഗം ചെയ്‌തെന്നും തമിഴ് റോക്കേഴ്‌സുമായി ഇടപാട് ഉണ്ടെന്നുമാണ് വിശാലിനെതിരെയുള്ള ആരോപണം.

NO COMMENTS