യുവാവിനെ പടക്കം എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി പരിക്കേല്‍പ്പിച്ചു.

154

തിരുവനന്തപുരം : ബൈക്കില്‍ യാത്ര ചെയ്ത യുവാവിനെ പടക്കം എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം മലയടി തച്ചന്‍കോട് വെച്ച്‌ പുളിമൂട് സ്വദേശിയായ അനസിനാണ് വെട്ടേറ്റത്. കാറിലെത്തിയ അക്രമിസംഘം പടക്കം എറിഞ്ഞ് വീഴ്ത്തുകയും വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ശരീരമാസകലം വെട്ടേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യമാണ് വധശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആര്യനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

NO COMMENTS