കിഫ്ബിയുടെ ഉപദേശകനായി വിനോദ് റായിയെ നിയമിച്ചു

188

തിരുവനന്തപുരം• കിഫ്ബിയുടെ (കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) ഉപദേശകനായി മുന്‍ സിഎജി വിനോദ് റായിയെ നിയമിച്ചു. 4004 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി ബോര്‍ഡ് അംഗീകാരം നല്‍കി. രണ്ടായിരം കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കാനും തീരുമാനമായി. പണം ചെലവഴിക്കുന്നത് നിരീക്ഷിക്കുന്ന സംവിധാനമാണ് ഉപദേശ കമ്മിഷന്‍. ഭരണസമിതി വര്‍ഷത്തില്‍ രണ്ടു തവണയും എക്സിക്യൂട്ടീവ് കമ്മിറ്റി രണ്ടാഴ്ച തോറും യോഗം ചേരണമെന്നാണു വ്യവസ്ഥ.