‘ജനങ്ങള്‍ കൂടെയുണ്ട്’ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച്‌ നടന്‍ വിനായകന്‍

169

കൊച്ചി : ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച്‌ നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ വിനായകന്‍. ധീരമായി മുന്നോട്ട് പോകണമെന്നും കേരളത്തിലെ ജനങ്ങള്‍ കൂടെയുണ്ടെന്നും വിനായകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

സഹോദരി ധീരമായി മുന്നോട്ട് പോവുക… ജനം ഉണ്ട് കൂടെ …

Posted by Tk Vinayakan on Saturday, June 30, 2018

നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് പേര്‍ സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു. രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി പൃഥ്വിരാജ്, പി ബാലചന്ദ്രമേനോന്‍, അലന്‍സിയര്‍ എന്നീ നടന്മാരും രംഗത്തെത്തിയിരുന്നു.

NO COMMENTS