വിവാഹമോചന വാര്‍ത്ത : വ്യാജവാര്‍ത്തയെന്ന് വിജയ് യേശുദാസിന്‍റെ ഭാര്യ ദര്‍ശന

192

തങ്ങള്‍ക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന്‍റെ മകന്‍ വിജയ് യേശുദാസും ഭാര്യ ദര്‍ശനയും. ഇരുവരും വിവാഹബന്ധം വേര്‍പിരിയുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദര്‍ശന തന്നെയാണ് ഈ വാര്‍ത്തക്കെതിരെ രംഗത്തെത്തിയത്. ടൈംസ് ഒഫ് ഇന്ത്യയാണ് ഒടുവില്‍ ഈ വാര്‍ത്ത പ്രചരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്. തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നും സന്തോഷത്തോടെ, നല്ല രീതിയിലാണ് ജീവിതം മുന്നോട്ട് പോകുന്നതെന്നും ദര്‍ശന ഡെക്കാണ്‍ ക്രോണിക്കിളിനോട് പറഞ്ഞു.
2002ല്‍ ദുബായില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയും ദര്‍ശനയും കണ്ടുമുട്ടിയത്.

തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും 2007 ജനുവരി 21നാണ് വിവാഹിതരായത്. സിനിമാ ലോകത്ത് നിന്ന് നിരവധി വിവാഹമോചന വാര്‍ത്തകളാണ് അടുത്തിടെ പ്രചരിച്ചത്. ഏറ്റവും ഒടുവില്‍ പ്രചരിച്ചത് ബോബി സിംഹയുടെ വിവാഹമോചനമാണ്. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച്‌ ബോബി രംഗത്തെത്തിയിരുന്നു

NO COMMENTS

LEAVE A REPLY