വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറാന്‍ തയാറെന്ന് ബ്രിട്ടന്‍

208

ന്യൂഡല്‍ഹി• രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറാന്‍ തയാറെന്ന് ബ്രിട്ടന്‍. മല്യയെ സംബന്ധിച്ച രേഖകള്‍ കൈമാറണമെന്ന് ഇന്ത്യയോട് ബ്രിട്ടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പ നല്‍കിയ ബാങ്കുകളെ വഞ്ചിച്ച്‌ 2016 മാര്‍ച്ച്‌ രണ്ടിനാണ് രാജ്യസഭാ എംപി കൂടിയായിരുന്ന മല്യ ഇന്ത്യ വിട്ടത്. മല്യയെ മടക്കിക്കൊണ്ടുവരാനുള്ള കോടതി ഉത്തരവ് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിയിരുന്നു.

NO COMMENTS

LEAVE A REPLY