വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന അപേക്ഷ ബ്രട്ടന് കൈമാറി

188

ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന് കടമെടുത്ത വന്‍തുക തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന അഭ്യര്‍ഥന വിദേശകാര്യ മന്ത്രാലയം ബ്രിട്ടന് കൈമാറി. സി.ബി.ഐയുടെ അഭ്യര്‍ഥനയാണ് യു.കെ ഹൈക്കമ്മീഷന് കൈമാറിയിട്ടുള്ളത്. മദ്യരാജാവിനെതിരെ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്ന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ബ്രിട്ടനാണെന്ന് അധികൃതര്‍ പറഞ്ഞു. കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച കരാര്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ നിലവിലുണ്ട്. മല്യയുടേത് പ്രധാനപ്പെട്ട കേസാണെന്നും അധികൃതര്‍ പറഞ്ഞു. 2016 മാര്‍ച്ച്‌ രണ്ടിനാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. വിവിധ ബാങ്കുകള്‍ വായ്പനല്‍കിയ 9000 കോടിയോളം രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്.

NO COMMENTS

LEAVE A REPLY