മുത്തൂറ്റില്‍ നിക്ഷേപമുള്ള പൊതുപ്രവര്‍ത്തകരുടെ വിവരങ്ങള്‍ തേടി വിജിലന്‍സ്

179

കൊച്ചി: മുത്തൂറ്റില്‍ നിക്ഷേപമുള്ള പൊതുപ്രവര്‍ത്തകരുടെ വിവരങ്ങള്‍ തേടി വിജിലന്‍സ്. ആദായനികുതി വകുപ്പ് മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ സംശയകരമായ നിക്ഷേപങ്ങളും നിക്ഷേപകരുമായ പൊതുപ്രവര്‍ത്തകരുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക് ടര്‍ ജേക്കബ് തോമസ് ആദായനികുതി വകുപ്പ് ഡയറക് ടര്‍ ജനറലിന് കത്ത് നല്‍കി.
വിവരങ്ങള്‍ അറിയേണ്ടവരുടെ പേര് വിവരങ്ങള്‍ കൃത്യമായി നല്‍കിയാല്‍ വിശദാംശങ്ങള്‍ അറിയിക്കാമെന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്.രാഷ് ട്രീയനേതാക്കളുടെയും അവരുടെ ബിനാമികളുടേയും നിക്ഷേപങ്ങള്‍ മുത്തൂറ്റിലുണ്ടോ എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്.