കൈക്കൂലിക്കേസിൽ പിടികൂടുന്ന ജീവനക്കാരെ ഉടൻ പിരിച്ചുവിടണമെന്നു വിജിലൻസ് ശുപാർശ

15

തിരുവനന്തപുരം : കൈക്കൂലിക്കേസിൽ കയ്യോടെ പിടികൂടിയാൽ ആ ജീവനക്കാരനെ സർവീസിൽ നിന്ന് ഉടനെ പിരിച്ചുവിടണമെന്നു വിജിലൻസ് ശുപാർശ ആഭ്യന്തരവകുപ്പിനും ചീഫ് സെക്രട്ടറിക്കും കൈമാറി. കയ്യോടെ പിടികൂടപ്പെടുന്നവർ സസ്പെൻഷനിലാകു മെങ്കിലും 3 മാസം കഴിഞ്ഞു തിരിച്ചുകയറി അതേ ഓഫീസിൽ ഇരുന്നു വർഷങ്ങളോളം കൈക്കൂലി വാങ്ങുന്ന പരാതികൾ വിജിലൻ സിനു ലഭിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യൂ അദാലത്ത് പരിസരത്തു നിന്നു കൈക്കൂലി വാങ്ങു ന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് നാസിർ വി സുരേഷ് കുമാർ ചില്ലറപൈസ പോലും ഓഫിസിൽ വരുന്നവരിൽ നിന്നു കണക്കു പറഞ്ഞു വാങ്ങിയെന്നാണു വിജിലൻസിന്റെ റിപ്പോർട്ട്.

17 കിലോ നാണയങ്ങളാണ് ഈ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്തത്. കയ്യോടെ പിടികൂടി എഫ്ഐആർ റജിസ്റ്റർ ചെയ്യുന്ന വർക്കു സർവീസ് ചട്ടങ്ങളനുസരിച്ചുള്ള ഏറ്റവും ഉയർന്ന അച്ചടക്കനടപടിയായ പിരിച്ചുവിടൽ തന്നെ നടപ്പാക്കണമെന്നാണു വിജിലൻ സിന്റെ ശുപാർശ. 2022 ൽ 47 പേരെയും ഈ വർഷം ഇതുവരെ 23 പേരെയുമാണു കയ്യോടെ പിടികൂടിയത്. ഇത്തരം ടാപ്പ് കേസു
കളിൽ വിജിലൻസിന്റെ റെക്കോർഡാണു കഴിഞ്ഞ വർഷത്തെ 47 പേർ പൊലീസി ലാണ് അച്ചടക്കനടപടിയുടെ ഭാഗമായി പിരിച്ചു വിടൽ നടപ്പാക്കിയത്. സേനാവിഭാഗം എന്ന നിലയിലാണ് ഈ പിരിച്ചുവിടൽ കേരള പൊലീസ് ഡിപ്പാർട്മെന്റ് എൻക്വയറി റൂൾ 10 പ്രകാരം ക്രിമിനൽ കേസിൽ പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി വകുപ്പുതല നടപടിയെടുക്കാ മെങ്കിലും പിരിച്ചുവിടൽ ഉൾപ്പെടെ നടപടിക്കു നിയമതടസമുണ്ട് എന്നാൽ റൂൾ 10ലെ വ്യവസ്ഥ മാറ്റി.

ക്രിമിനൽ കേസിൽ പെടുന്ന ഇദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനു ശേഷം പിരിച്ചുവിടൽ ഉൾപ്പെടെ നടപടിയെടു ത്തുകയും കോടതി വിധിയുടെ അനുമാനത്തിൽ പുനഃപരി ശോധന നടത്തുകയും ചെയ്യാം എന്ന ഭേദഗതിക്ക് ആഭ്യന്തരവകുപ്പു നിർദേശിച്ചിരിക്കുകയാണ്. ഇപ്പോൾ പിഎസ്സിയുടെ പരിഗണനയിലാണ്. എങ്കിലും ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്ന ഉദ്യോഗ സ്ഥരെ ഇപ്പോൾ തന്നെ പൊലീസ് പിരിച്ചുവിടുന്നുണ്ട്. ഇവർ കോടതിയെ സമീപിച്ചാൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയാണു ചെയ്യുന്നത്. മറ്റു വകുപ്പുകളിലും ഇതു നടപ്പാക്കുന്ന മെന്നാണു വിജിലൻസിന്റെ ശുപാർശ

NO COMMENTS

LEAVE A REPLY