സിഡ്കോയുടെ മുന്‍ എം.ഡി സജി ബഷീറിന്‍റെ തിരുവനന്തപുരത്തെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നു

213

പൊതുമേഖലാ സ്ഥാപനമായ സിഡ്കോയുടെ മുന്‍ എം.ഡി സജി ബഷീറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സജിക്കെതിരായ കേസിലാണ് റെയ്ഡ്. മേനംകുളത്തെ മണല്‍ ലേലവുമായി ബന്ധപ്പെട്ട് അഞ്ച് കോടിയുടെ അഴിമതി നടന്നെന്നാണ് ആരോപണം. നിരവധി ആരോപണങ്ങളുയര്‍ന്നിട്ടും ഇദ്ദേഹത്തിനെതിരെ ഒരു അന്വേഷണവും നടക്കാത്തത് നേരത്തെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒടുവില്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.