ബാര്‍ കോഴക്കേസ് വാദിക്കാന്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണമെന്ന് ജേക്കബ് തോമസ്

146

തിരുവനന്തപുരം • മുന്‍ മന്ത്രിമാരായ കെ.എം.മാണിയും കെ.ബാബുവും ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് വാദിക്കാന്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണമെന്ന് വിജിലന്‍സ്. ഇക്കാര്യം ശുപാര്‍ശ ചെയ്ത് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് കത്തു നല്‍കി. പ്രതികള്‍ക്കായി പ്രഗല്‍ഭ അഭിഭാഷകര്‍ ഹാജരാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സിന്റെ നീക്കം.വിജിലന്‍സ് കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കെ.എം മാണിക്കുവേണ്ടി കഴിഞ്ഞ ദിവസം പ്രമുഖ അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായിരുന്നു. ഈ സാഹചര്യത്തില്‍ വിജിലന്‍സിന്റെ ഭാഗം ശക്തമായി വാദിക്കാന്‍ സ്പെഷല്‍ പ്രോസിക്യൂട്ടറുടെ സേവനം അനിവാര്യമാണെന്ന് വിജിലന്‍സിന്റെ കത്തില്‍ പറയുന്നു.വരുന്ന തിങ്കളാഴ്ചയാണ് കേസ് വീണ്ടും കോടതി പരിഗണിക്കുന്നത്.

NO COMMENTS

LEAVE A REPLY