ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ചന്ദന ഗോഡൗണില്‍ വിജിലന്‍സ് പരിശോധന

227

തൃശ്ശൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ചന്ദന ഗോഡൗണില്‍ വിജിലന്‍സ് പരിശോധന. വിജിലന്‍സ് ഡിവൈ എസ്പി എ.രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഗോഡൗണില്‍ പരിശോധനയ്ക്ക് എത്തിയത്. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രഞ്ചിത്തും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. ഉച്ചയോടെ എത്തിയ സംഘം നടത്തിയ പരിശോധനയില്‍ മറയൂര്‍ ചന്ദനത്തിന് പുറമേ മറ്റ് ഡിവിഷനുകളിലെയും ചന്ദനം ഗോഡൗണില്‍ ഉള്ളതായി കണ്ടെത്തി. ഇടകലര്‍ന്ന നിലയിലാണ് ഇവ കണ്ടെത്തിയത്. ഒരു ഭക്തന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

NO COMMENTS

LEAVE A REPLY