തിരുവനന്തപുരത്ത് ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെ ബൈക്ക് യാത്രികനായ യുവാവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി

201

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെ ബൈക്ക് യാത്രികനായ യുവാവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. തിരുവനന്തപരും വെന്പായത്ത് കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു സംഭവം.കൂട്ടുകാരന്‍റെ വീട്ടില്‍ പോയി മടങ്ങിവരവേ ശാന്തിഗിരിയ്ക്ക് സമീപത്തുവച്ചാണ് പതിനൊന്നുകാരന് പേടിപ്പെടുത്തുന്ന അനുഭവം ഉണ്ടായത്. വീടിനു സമീപത്ത് എത്തിയപ്പോള്‍ തനിക്ക് ഇവിടെ ഇറങ്ങണമെന്ന് കുട്ടി ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ ബൈക്ക് നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് കുളക്കടവില്‍ പോകുകയും കത്തികാട്ടി ഭീഷണിപ്പെടുത്തി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.ഈ സമയത്താണ് പോലീസ് സ്റ്റേഷന്‍ എന്ന ബോര്‍ഡ് കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഇതോടെ കുതറിയോടിയ കുട്ടി പോലീസ് ജീപ്പിനരികെയെത്തി. എന്നാല്‍, ഒരു സ്വകാര്യ ചാനലിനു വേണ്ടി സംപ്രേക്ഷണം ചെയ്യുന്ന കോമഡി സീരിയലിനു വേണ്ടി പോലീസ് വേഷം ധരിച്ച്‌ നില്‍ക്കുകയായിരുന്ന അഭിനേതാക്കളായിരുന്നു അത്. ഇതിനിടെ ബൈക്ക് യാത്രിക്കാരന്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്ന് അഭിനേതാക്കള്‍ വെഞ്ഞാമ്മൂട് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും മാതാപിതാക്കള്‍ സ്റ്റേഷനിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.സംഭവത്തില്‍ പോത്തന്‍കോട് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY