സു​ധീ​ര​ന്‍ എ​ര​പ്പാ​ളി ; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

271

കൊച്ചി : പൊതുപരിപാടിയില്‍ വി.എം സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. ത​ന്നെ ജ​യി​ലി​ല​ട​യ്ക്കാ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു ക​ത്തെ​ഴു​തി​യ എ​ര​പ്പാ​ളി​യാ​ണ് വി.​എം സു​ധീ​ര​നെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. പ​റ​വൂ​ര്‍ കു​ഞ്ഞി​ത്തൈ എ​സ്​എ​ന്‍ എ​ല്‍​പി സ്​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി​യു​ടെ അ​ധി​ക്ഷേ​പം. സുകുമാരന്‍ നായര്‍ ആണെങ്കില്‍ ഇങ്ങനെ ചെയ്യുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. പെരുന്നയില്‍ നിന്ന് സുധീരനെ സുകുമാരന്‍ നായര്‍ ഇറക്കിവിട്ടു. എന്നിട്ടും ഒന്നും മിണ്ടിയില്ല. വി.ഡി. സതീശന്‍ അടക്കം പങ്കെടുത്ത വേദിയിലാണ് രൂക്ഷമായി കളിയാക്കിയത്. എരപ്പാളി എന്ന് എങ്ങിനെ വിളിക്കാതിരിക്കും എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

NO COMMENTS