ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളിൽ കാലോചിതമായ മാറ്റം വേണം : വെള്ളാപ്പള്ളി

197

കൊല്ലം ∙ ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളിൽ കാലോചിതമായ മാറ്റം വേണം. പിണറായിയുടെ നിലപാട് സദുദ്ദേശ്യപരമാണ്. പിണറായി പറഞ്ഞുവെന്നതു കൊണ്ട് അതിനെ എതിർക്കുകയല്ല വേണ്ടത്. ശബരിമലയിൽ കാര്യങ്ങൾ നടപ്പാക്കുന്നതിൽ പ്രായോഗികത പരിഗണിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.ശബരിമലയിൽ എല്ലാ ദിവസവും നടതുറക്കണമെന്ന നിർദേശത്തിൽ തെറ്റില്ല. വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. എല്ലാ ദിവസവും തുറന്നാൽ തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന് സദുദ്ദേശത്തോടെയാണ് പിണറായി പറഞ്ഞത്. ഇത് ആചാരങ്ങൾക്കും അനുഷ്ടാനങ്ങൾക്കുമെതിരാണെങ്കിൽ ഭക്തരുമായി ആലോചിച്ച് തീരുമാനമെടുക്കണം. തന്ത്രിക്ക് പരമാധികാരമുള്ള കാലംകഴിഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.

NO COMMENTS

LEAVE A REPLY