വിഎസിന്‍റെ പ്രവര്‍ത്തനം സര്‍ക്കാരിന്‍റെ ശോഭ കെടുത്തി : വെള്ളാപ്പള്ളി

195

കൊല്ലം • സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തില്‍ നിരാഹാരസമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരെ സന്ദര്‍ശിക്കുകയും സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണു നടത്തിയതെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.കേഡര്‍ പാര്‍ട്ടി അംഗത്തിനു ചേര്‍ന്ന തരത്തിലല്ല വിഎസ് പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ നടപടി സര്‍ക്കാരിന്റെ ശോഭ കെടുത്തി. പ്രതിപക്ഷം ദുര്‍ബലമായ അവസ്ഥയിലായിരുന്നു. വിഎസിന്റെ പിന്തുണ അവരുടെ ശക്തി വര്‍ധിപ്പിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.