തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും വേളാങ്കണ്ണിക്ക് പ്രത്യേക ട്രെയിനുകള്‍

182

കൊച്ചി• വേളാങ്കണി പള്ളി പെരുന്നാളിനോടനുബന്ധിച്ചു റെയില്‍വേ തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും പ്രത്യേക ട്രെയിനുകളോടിക്കും. 29 മുതല്‍ സെപ്റ്റംബര്‍ എട്ടു വരെയാണു വേളാങ്കണി ആരോഗ്യമാതാ ബസലിക്കയിലെ തിരുനാള്‍. എറണാകുളം വേളാങ്കണി സ്പെഷല്‍ (06016) സെപ്റ്റംബര്‍ ഒന്ന്, എട്ട്, 15 തീയതികളില്‍ രാത്രി 9.10ന് പുറപ്പെട്ടു പിറ്റേദിവസം രാവിലെ 9.30ന് വേളാങ്കണിയില്‍ എത്തിച്ചേരും. മടക്ക ട്രെയിന്‍ (06015) വേളാങ്കണിയില്‍ നിന്നു സെപ്റ്റംബര്‍ രണ്ട്, ഒന്‍പത്, 16 തീയകിരളില്‍ ഉച്ചയ്ക്കു 2.20ന് പുറപ്പെട്ടു പിറ്റേദിവസം രാവിലെ 4.15ന് എറണാകുളത്തെത്തും. കേരളത്തിലെ സ്റ്റോപ്പുകള്‍: ആലുവ, തൃശൂര്‍, പാലക്കാട്.
തിരുവനന്തപുരം -വേളാങ്കണി സ്പെഷല്‍ (06008) സെപ്റ്റംബര്‍ നാല് രാത്രി 10.45ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്കു രണ്ടിനു വേളാങ്കണിയില്‍ എത്തിച്ചേരും.

NO COMMENTS

LEAVE A REPLY