എക്സൈസ് കമ്മിഷണറുടെ വാഹനം ഇടിച്ച്‌ ഓട്ടോറിക്ഷ ഡ്രൈവര്‍ ആശുപത്രിയില്‍

180

വയനാട് : എക്സൈസ് കമ്മിഷണറുടെ ഔദ്യോഗിക വാഹനം ഇടിച്ച്‌ ഗുരുതരമായി പരുക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ ആശുപത്രിയില്‍. വയനാട് സ്വദേശി സതീഷിനെയാണ് കൈകാലുകള്‍ ഒടിഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
രാവിലെ സ്കൂള്‍ കുട്ടികളുമായി പോകവേ ആയിരുന്നു അപകടം. ഇടവഴിയില്‍ നിന്നും പ്രധാന റോഡിലേയ്ക്ക് കയറുകയായിരുന്ന സതീഷിന്‍റെ ഓട്ടോറിക്ഷയെ എക്സൈസ് കമ്മിഷണറുടെ വാഹനം ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. സംഭവശേഷം അപകടത്തിന് ഇടയാക്കിയ വാഹനം നിര്‍ത്താതെ പാഞ്ഞുപോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവ സമയം സമീപത്തെ മരണവീട്ടില്‍ എത്തിയവരാണ് തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും സതീഷിനെ പുറത്ത് എടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അപകടത്തിന് ഇടയാക്കിയ വാഹനത്തില്‍ വയനാട് ഡെപ്യൂട്ടി കമ്മിഷണര്‍ സഞ്ചരിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. സതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസ് മൊഴിയെടുക്കാന്‍ എത്തിയതെന്നും ഇത് കമ്മിഷണറെ സഹായിക്കാനാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ഓട്ടോഡ്രൈവറുടെ പരാതിയില്‍ കേസെടുക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
daily hunt

NO COMMENTS

LEAVE A REPLY