തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സര സാദ്ധ്യതയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്

51

തിരുവനന്തപുരം: തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സര സാദ്ധ്യതയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.1,​95,​601 സമ്മതിദായകരുള‌ള മണ്ഡലത്തില്‍ നായര്‍ വിഭാഗത്തിന് ഭൂരിപക്ഷമുണ്ട്. ഈഴവ,​ ദളിത് വിഭാഗങ്ങള്‍ക്കും സ്വാധീനമുള‌ള മണ്ഡലത്തില്‍ നിഷ്‌പക്ഷ വോട്ടുകള്‍ കൂടി ചേരുമ്പോള്‍ ഫലം പ്രവചനാതീതമാകും.

വി കെ പ്രശാന്തിന്റെ 25,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് പ്രവര്‍‌ത്തകരുടെ വിശ്വാസം

സിപി എം വി.കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് മാര്‍ച്ച്‌ 9ന് ആണ്.മണ്ഡലത്തിലെ ജനങ്ങള്‍ തുടര്‍ഭരണത്തി നായി കാത്തിരിക്കുകയാണെന്നാണ് ഇടത്‌മുന്നണി പ്രവര്‍ത്തകരുടെ അഭിപ്രായം. 2019ലെ ഉപതിരഞ്ഞെടുപ്പില്‍ മേയര്‍ വി.കെ പ്രശാന്തിനെ മുന്‍നിര്‍ത്തിയുള‌ള പ്രചാരണമാണ് പാര്‍ട്ടി നടത്തിയത്. ഇത്തവണ സര്‍ക്കാര്‍ നടത്തിയ വികസന, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം തേടിയും എംഎല്‍എ എന്ന നിലയിലുള‌ള വി.കെ പ്രശാന്തിന്റെ പ്രവര്‍ത്തന ത്തിനുമാണ് ജനങ്ങളോട് വോട്ട് ചോദിക്കുന്നത്. പ്രാദേശിക തലത്തില്‍ വിപുലമായ സജ്ജീകരണത്തോടെയാണ് ഇടത്‌ മുന്നണി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു സ്‌ക്വാഡ് ഒരു ദിവസം 150 വീടുകളില്‍ ചെന്ന് വോട്ടഭ്യര്‍ത്ഥന നടത്താനാണ് തീരുമാനം. ഉപതിരഞ്ഞെടുപ്പില്‍ 14,465 വോട്ടുകള്‍ക്കായിരുന്നു വി.കെ പ്രശാന്തിന്റെ വിജയമെങ്കില്‍ ഇത്തവണ 25,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് പാര്‍ട്ടി പ്രവര്‍‌ത്തകരുടെ ആത്മവിശ്വാസം.

അഡ്വ. വീണ.എസ് നായര്‍ മികച്ച വിജയം നേടുമെന്ന് യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർ

പ്രാദേശിക വികാരം കണക്കിലെടുത്തില്ലെന്ന മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ മുറവിളിക്കൊടുവിലാണ് യൂത്ത്കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ.എസ് നായര്‍ സ്ഥാനാര്‍ത്ഥിയായി.സ്ഥാനാര്‍ത്ഥികളെ ചൊല്ലി പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന പ്രതിഷേധം നാട്ടുകാരിയായ വീണ വന്നതോടെ മാറി.ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ പി.സി വിഷ്‌ണുനാഥ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍, കെപിസിസി സെക്രട്ടറിയും രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലൂടെ ശ്രദ്ധേയയുമായ ജ്യോതി വിജയകുമാര്‍,നെതര്‍ലാന്റ് മുന്‍ അംബാസിഡര്‍ വേണു രാജാമണി എന്നിവരായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്നത്. മികച്ച വിജയം നേടുമെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശ്വാസം.

മണ്ഡലം പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍.

ബിജെപി സ്ഥാനാര്‍ത്ഥി വി.വി രാജേഷിന് വേണ്ടി ബൈക്ക് റാലികളും നിറപ്പകിട്ടാര്‍ന്ന ശക്തമായ പ്രചാരണമാണ് വട്ടിയൂർക്കാവ് മണ്ഡലത്തില്‍ ബിജെപി നടത്തുന്നത്. മണ്ഡലം പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 50,000ലേറെ വോട്ട് നേടിയ പാര്‍ട്ടിക്ക് പക്ഷെ ഉപതിര ഞ്ഞെടുപ്പില്‍ ലഭിച്ചത് 27,000 വോട്ടുകള്‍ മാത്രമാണ്. നഷ്‌ടം 23,000 വോട്ടുകള്‍. ഈ നഷ്‌ടമായ വോട്ടുകള്‍ തിരികെ നേടി മണ്ഡലം പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസ ത്തിലാണ് മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍.

NO COMMENTS