വൈക്കം വിജയലക്ഷ്മിയ്ക്ക് ഗായത്രി വീണയില്‍ ലോക റെക്കോര്‍ഡ്

215

കൊച്ചി : ഗായത്രി വീണയില്‍ ഗായിക വൈക്കം വിജയലക്ഷ്മിയ്ക്ക് ലോക റെക്കോര്‍ഡ്. ഗായത്രി വീണയില്‍ അഞ്ചു മണിക്കൂര്‍ കൊണ്ട് 67 ഗാനങ്ങള്‍ മീട്ടിയാണ് വിജയലക്ഷ്മി റെക്കോര്‍ഡിട്ടിരിക്കുന്നത്. കൊച്ചി മരടിലെ സ്വകാര്യ ഹോട്ടലിലെ പ്രത്യേക വേദിയിലായിരുന്നു വിജയലക്ഷ്മിയുടെ ലോകറെക്കോര്‍ഡ് പ്രകടനം. വൈക്കം ഉദയനാപുരം ഉഷാനിലയത്തില്‍ വി മുരളീധരന്റെയും പികെ വിമലയുടെയും മകളായ വിജയലക്ഷ്മിയ്ക്ക് അച്ഛന്‍ മുരളിയാണ് ഒറ്റക്കമ്ബിവീണ നിര്‍മ്മിച്ചു നല്‍കിയത്. പിന്നീട് അതിലായി വാദനം. വിജയലക്ഷ്മിയുടെ ഒറ്റക്കമ്ബി വീണയ്ക്ക് ഗായത്രിവീണയെന്ന പേര് നല്‍കിയത് കുന്നക്കുടി വൈദ്യനാഥനാണ്.
സെല്ലുലോയ്ഡ് എന്ന മലയാളസിനിമയില്‍ കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍. എന്ന യുഗ്മഗാനം ഗായകന്‍ ജെ ശ്രീരാമുമൊത്ത് പാടി. ഈ പാട്ട് ജനശ്രദ്ധ നേടിയത് വൈക്കം വിജയലക്ഷ്മിയേയും മലയാളികള്‍ക്കിടയില്‍ പ്രശസ്തയാക്കി.

NO COMMENTS

LEAVE A REPLY