തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ വാക്‌സിനേഷന് തിക്കും തിരക്കും – ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിൽ ആശയക്കുഴപ്പം

20

തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ വലിയ തോതില്‍ ജനങ്ങള്‍ വാക്‌സിനേഷന് എത്തിയതിനെതുടര്‍ന്ന് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടു. പലയിടത്തും ജീവനക്കാരുമായി വാക്തര്‍ക്കവു മുണ്ടായി. പുലര്‍ച്ചെുമതല്‍ പല വാക്‌സിന്‍ വിതരണകേന്ദ്രങ്ങളിലും വലിയ വരി രൂപപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ആശയക്കുഴപ്പം പലയിടങ്ങളിലും തര്‍ക്കങ്ങള്‍ക്കിടയാക്കി.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ളവര്‍ക്കേ വാക്‌സിന്‍ നല്കൂവെന്ന നിര്‍ദ്ദേശമുണ്ടായെങ്കിലും രജിസ്‌ട്രേഷന്‍ ഇല്ലാതവരുടെ വലിയ നിരതന്നെ തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ രൂപപ്പെട്ടിരുന്നു.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ കാര്യം തന്നെ പലരും അറിഞ്ഞിരുന്നില്ല. സാങ്കേതികപ്രശ്‌നങ്ങളും രജിസ്‌ട്രേഷന് തടസമായി. ഒന്നും രണ്ടും ഡോസുകള്‍ എടുക്കേണ്ടവര്‍ വരി നിന്നിരുന്നു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്ക് മാത്രം ടോക്കണ്‍ നല്കിയത് വാക്കുതര്‍ക്കത്തിനിടയാക്കി. ഡി.എം.ഒ നേരിട്ടെത്തി പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യമുയര്‍ന്നു.

NO COMMENTS