സ്ഥലംമാറ്റംമൂലം ബുദ്ധിമുട്ടിലായ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കൃഷി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി : വി.എസ്. സുനില്‍ കുമാര്‍

175

തിരുവനന്തപുരം: സ്ഥലംമാറ്റംമൂലം ഉണ്ടായ ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ പഠിക്കാന്‍ കൃഷി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി വി.എസ്. സുനില്‍ കുമാര്‍. അടുത്ത വര്‍ഷം മുതല്‍ നിയമന കാര്യങ്ങള്‍ക്കായി സോഫ്ട്വേര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ജോലി ചെയ്യാന്‍ ഓഫീസും ഒപ്പിടാന്‍ രജിസ്റ്ററും ശന്പളവും ഇല്ലാതെ വിഷമിക്കുന്ന ജീവനക്കാരുടെ വാര്‍ത്ത “മംഗളം” ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണു മന്ത്രിയുടെ നടപടി.
സോഫ്ട്വേര്‍ സംവിധാനത്തിന്‍കീഴില്‍ ആരുടെയും ഇടപെടലുകള്‍ ഉണ്ടാകുമെന്നു ഭയക്കേണ്ടതില്ല. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രമുഖരുടെയും ഒത്താശയോടെ സ്ഥിരമായി ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ക്കു സ്ഥലംമാറ്റം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മറ്റു ജില്ലകളില്‍നിന്ന് സ്ഥലം മാറ്റത്തിലൂടെ തിരുവനന്തപുരത്തെത്തിയ ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിക്കാനാതെ നട്ടം തിരിയുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെ സ്ഥലംമാറ്റത്തില്‍ നിന്ന് രക്ഷപ്പെട്ടു നില്‍ക്കുന്ന 25 ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തു തന്നെയുണ്ട്. ഇവരില്‍ ഒന്‍പതുപേരെ മാറ്റിയാല്‍ത്തന്നെ ജില്ലയില്‍ നിയമന ഉത്തരവു ലഭിക്കാതെ വിഷമിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രശ്നത്തിനു പരിഹാരമാകുമെന്നാണു കൃഷിവകുപ്പിന്‍റെ കണക്കുകൂട്ടല്‍.

NO COMMENTS

LEAVE A REPLY