തിരുവനന്തപുരം: മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ ഭുരിപക്ഷം സ്വാഭാവികമെന്ന് വിഎസ് അച്യുതാനന്ദന്‍. ലീഗിന് സാധീനമുള്ള മണ്ഡലമാണ് മലപ്പുറമെന്നും അതിനാലാണ് പി.കെ. കുഞ്ഞാലിക്കുട്ടി മികച്ച മുന്നേറ്റം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വര്‍ഗീയ ധ്രൂവീകരണത്തിലൂടെയാണ് യുഡിഎഫ് വിജയം കരസ്ഥമാക്കിയതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍ പ്രതികരിച്ചു. എല്‍ഡിഎഫ് വോട്ടുവിഹിതം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.