മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ വിലയിരുത്തലാകുമെന്ന് വി.എസ് അച്യുതാനന്ദന്‍

212

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ വിലയിരുത്തലാകുമെന്ന് വി.എസ് അച്യുതാനന്ദന്‍. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിലെ മന്ത്രിമാര്‍ ഇപ്പോഴും അഴിമതിക്കേസുകളില്‍പെട്ട് നടക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ 55 വര്‍ഷത്തിനുള്ളില്‍ വന്ന പൊതുകടത്തിനു തുല്യമാണ് അഞ്ചു വര്‍ഷം കൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വരുത്തിവച്ചത്. കേന്ദ്രത്തില്‍ മോഡി തുടരുന്ന മുതലാളിത്ത പ്രീണനം ഇന്ത്യന്‍ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും വി.എസ് പറഞ്ഞു. മലപ്പുറത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്. ഐസ്ക്രീം പാര്‍ലര്‍ കേസും പ്രചാരണ വിഷയമാക്കാന്‍ പരോക്ഷ പരാമര്‍ശവും വി.എസ് നടത്തി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലെ മൊഴികളെ കുറിച്ച്‌ കൂടുതല്‍ പറയുന്നില്ല. അമ്മ പെങ്ങമ്മാര്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു വി.എസിന്‍റെ പരാമര്‍ശം.

NO COMMENTS

LEAVE A REPLY