ജിഷ്ണു പ്രണോയിയുടെ വീട് വി.എസ്. അച്യുതാനന്ദൻ സന്ദര്‍ശിച്ചു

203

കോഴിക്കോട്: തൃശൂർ പാന്പാടി നെഹ്റു കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ സന്ദർശിച്ചു. വിഷ്ണുവിന്‍റെ മാതാപിതാക്കളുമായി സംസാരിച്ച വി.എസ് കേസിന് വേണ്ട എല്ലാ സഹായവും വാഗ്ദാനം ചെയ്തു. വിഷ്ണുവിന്‍റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചു നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്‍റെ മകനെ കോളജ് മാനേജ്മെന്‍റ് കൊന്നതാണെന്നാണ് ജിഷ്ണു പ്രണോയിയുടെ അമ്മ തന്നോട് പറഞ്ഞത്. കേസിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകണമെന്നും വി.എസ് ആവശ്യപ്പെട്ടു. നെഹ്‌റു കോളജ് ചെയർമാൻ കൃഷ്ണദാസടക്കം മൂന്ന് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാത്തതിലുള്ള അമര്‍ഷം കുടുംബം വി.എസിനെ അറിയിച്ചു. പ്രതികളെ മുഴുവൻ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്നും ഇപ്പോൾ ഒളിവിലുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കരുതെന്നും കേസിൽ പബളിക് പ്രോസിക്യൂട്ടറായി ഉദയഭാനുവിനെ ലഭിക്കണമെന്നും കുടുംബാംഗങ്ങൾ വി.എസിനെ അറിയിച്ചുവെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY