ലോ അക്കാദമി ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രിയെ തള്ളി വി എസ് അച്യുതാനന്ദന്‍

231

ലോ അക്കാദമി ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി ഭരണപരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. സർക്കാർ ഭൂമി ആരു കയ്യടക്കിയാലും തിരിച്ചെടുക്കണം. ഇത് സർക്കാരിന്‍റെ പ്രാഥമിക ചുമതലയാണെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ലോ അക്കാദമി സർക്കാർ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞിരുന്നു. ഭൂമിപ്രശ്നം സംബന്ധിച്ച് സര്‍ക്കാര്‍ ഒരന്വേഷണവും നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഏതോ കാലത്തെ ഭൂമിപ്രശ്നം പരിശോധിക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY