ലോ അക്കാദമി സമരത്തില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിച്ച്‌ വി.എസ്. അച്യുതാനന്ദന്‍

175

തിരുവനന്തപുരം • ലോ അക്കാദമി സമരത്തില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിച്ച്‌ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍. സമരത്തില്‍ സര്‍ക്കാര്‍ ഇടപെടാതിരിക്കുന്നത് ശരിയല്ല. പ്രശ്നത്തില്‍ സിപിഎം നിലപാട് വ്യയക്തമാക്കാത്തതിനെക്കുറിച്ച്‌ ഔദ്യോഗിക നേതൃത്വത്തോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശവുമായി ബന്ധപ്പെട്ട വിഷയത്തിലും വിഎസ് സര്‍ക്കാരിനെ വിമര്‍ശിച്ചു. മന്ത്രിസഭാ തീരുമാനം എന്തുകൊണ്ട് വെളിപ്പെടുത്താനാകില്ലെന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. പൊതുജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കേണ്ട കാര്യമുണ്ടെങ്കില്‍ അത് വിശദീകരിച്ച്‌ പറയണമെന്നും വിഎസ് തിരുവനന്തപുരത്ത് പറഞ്ഞു.

NO COMMENTS

LEAVE A REPLY