വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണ പരിഷ്കരണ കമ്മിഷന്‍ സപ്തംബര്‍ ആദ്യം ചുമതലയേല്‍ക്കും

165

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണ പരിഷ്കരണ കമ്മിഷന്‍ സപ്തംബര്‍ ആദ്യം ചുമതലയേല്‍ക്കും. കമ്മിഷനുള്ള ഓഫീസ് തയ്യാറായതോടെയാണ് പ്രവര്‍ത്തനം ആരംഭിക്കുന്ന കാര്യം തീരുമാനമായത്.
വിഎസിനെ കൂടാതെ മുന്‍ ചീഫ് സെക്രട്ടറിമരായ സി.പി. നായര്‍, നീലാ ഗംഗാധര്‍ എന്നിവരാണ് കമ്മിഷനിലെ മറ്റംഗങ്ങള്‍. കമ്മിഷനെ നിയമിക്കുന്ന കാര്യം ആഗസ്ത് മൂന്നിലെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു.
കമ്മിഷന്‍ അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമായെങ്കിലും കമ്മിഷനുള്ള ഓഫീസും വിഎസിന്റെ ഔദ്യോഗിക വസതിയും അനുവദിക്കുന്നതില്‍ നേരിട്ട കാലതാമസം മൂലം പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല.

NO COMMENTS

LEAVE A REPLY