മോഡി ഉലകം ചുറ്റുന്ന വാലിബാനാണ് : വി.എസ് അച്യുതാനന്ദന്‍

171

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച്‌ മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായി വി.എസ് അച്യുതാനന്ദന്‍. സ്വന്തം അമ്മയുടെ കയ്യില്‍ ചാപ്പ കുത്തിയ ആളാണ് മോഡി. 95 വയസ്സുള്ള അമ്മയുടെ ശാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മോഡിക്ക് കഴിയുമോ? മോഡി ഉലകം ചുറ്റുന്ന വാലിബാനാണ്. നോട്ട് പിന്‍വലിച്ച ശേഷം മോഡി ജപ്പാനില്‍പോയി. കുശാലായി ശാപ്പാട് അടിക്കുന്നു. പാട്ടുപാടി രസിക്കുന്നു. കുഴലൂതുന്നു. ഡാന്‍സ് ചെയ്യുന്നുവെന്നും വി.എസ് പരിഹസിച്ചു. സഹകരണ ബാങ്ക് ജീവനക്കാരുടെ പ്രതിഷേധ സമരം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.എസ്. അതിനിടെ സഹകരണ സംഘങ്ങളുടെ പ്രതിഷേധ സ്ഥലത്തേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജാഥ എത്തിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് റീജിയണല്‍ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവുമായി എത്തിയതായിരുന്നു വ്യാപാരി വ്യവസായികള്‍.