സെക്രട്ടേറിയറ്റ് അനക്സില്‍ ഓഫിസ് വേണമെന്ന വി.എസ്.അച്യുതാനന്ദന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി

138

തിരുവനന്തപുരം• സെക്രട്ടേറിയറ്റ് അനക്സില്‍ ഓഫിസ് വേണമെന്ന ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. വിഎസിന് ഐഎംജിയില്‍ ഓഫിസ് അനുവദിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അറിയിക്കുകയായിരുന്നു.
സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്സിലോ ഓഫിസ് വേണമെന്ന വിഎസിന്റെ ആവശ്യം നേരത്തേ തന്നെ മന്ത്രിസഭ തള്ളിയിരുന്നു. ഐഎംജിയില്‍ ഓഫിസ് അനുവദിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഓഫിസ് അനുവദിക്കുന്നതു സംബന്ധിച്ച്‌ വിഎസ് ചീഫ് സെക്രട്ടറിക്കു കത്തെഴുതിയിരുന്നു. എംഎല്‍എ ഹോസ്റ്റലിലെ മുറിയിലായിരുന്നു ഭരണപരിഷ്കാര കമ്മിഷന്റെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ താമസത്തിനുവേണ്ടിയുള്ള മുറി ഓഫിസായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും മുറി ഒഴിയണമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വിഎസിനോട് ആവശ്യപ്പെട്ടിരുന്നു.