വിഎസ് ആശുപത്രി വിട്ടു

151

തിരുവനന്തപുരം • തലചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നു ചികിത്സയില്‍ ആയിരുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. അദ്ദേഹത്തിന്‍റെ രക്തസമ്മര്‍ദം സാധാരണനിലയില്‍ ആയിട്ടുണ്ട്. ആരോഗ്യനിലയും മെച്ചപ്പെട്ടു. തലചുറ്റല്‍ അനുഭവപ്പെട്ട സാഹചര്യത്തില്‍ ഇന്നലെ അദ്ദേഹത്തെ എംആര്‍ഐ സ്കാനിങ്ങിനു വിധേയനാക്കുകയും തലച്ചോര്‍ ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ക്കൊന്നും കുഴപ്പമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. രണ്ടു ദിവസം കൂടി പൂര്‍ണ വിശ്രമം വേണമെന്ന് അദ്ദേഹത്തെ ചികില്‍സിക്കുന്ന ഡോ.ഭരത്ചന്ദ്രന്‍ നിര്‍ദേശിച്ചു.