എംഎല്‍എ ഹോസ്റ്റലിലെ ഫ്ലാറ്റ് ഒഴിയാന്‍ സാവകാശം വേണം വിഎസ്

160

തിരുവനന്തപുരം• എംഎല്‍എ ഹോസ്റ്റലിലെ ഫ്ലാറ്റ് ഒഴിയാന്‍ രണ്ടു മൂന്നു ദിവസത്തെ സാവകാശം വേണമെന്നു മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടു. ഫ്ലാറ്റ് ഒഴിയാന്‍ കഴിഞ്ഞ ദിവസമാണു സ്പീക്കറുടെ ഓഫിസ് നിര്‍ദേശിച്ചത്. വിഎസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷന്റെ ഓഫിസ് പ്രവര്‍ത്തനം ഫ്ലാറ്റ് കേന്ദ്രീകരിച്ചു തുടങ്ങാനിരിക്കെയാണു മാറണമെന്നു നിര്‍ദേശം വന്നത്. കമ്മിഷന് ഐഎംജിയില്‍ അനുവദിച്ച ഓഫിസില്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ അതു വിഎസ് സ്വീകരിച്ചിരുന്നില്ല. കമ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, അടൂര്‍ പ്രകാശ് മന്ത്രിയായിരിക്കെ ഉപയോഗിച്ചിരുന്ന ഓഫിസിലാണു തല്‍ക്കാലം ഇരിക്കുന്നത്. ഈ ഓഫിസ് വിഎസിനു നല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ല. സെക്രട്ടേറിയറ്റിലെ രണ്ടാം അനക്സില്‍ ആവശ്യത്തിനു സ്ഥലവും സൗകര്യവുമുണ്ടെങ്കിലും അവിടെയും വിഎസിന് ഓഫിസ് അനുവദിക്കാന്‍ അധികൃതര്‍ തയാറല്ല. ഈ സാഹചര്യത്തില്‍ ഓഫിസില്ലാതെ പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണു കമ്മിഷന്‍.

NO COMMENTS

LEAVE A REPLY