ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു ജനങ്ങളോടു മാപ്പു പറയണം : വി.എസ്.അച്യുതാനന്ദന്‍

164

തിരുവനന്തപുരം • സോളര്‍ കേസുമായി ബന്ധപ്പെട്ടു പണം തട്ടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു ജനങ്ങളോടു മാപ്പു പറയണമെന്നു മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. ബെംഗളൂരു സെഷന്‍സ് കോടതിയുടെ വിധി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സോളര്‍ കേസില്‍ നടത്തിയ തട്ടിപ്പുകളെപ്പറ്റി എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു തെളിയിക്കുന്നതാണ്.ഇനിയും പല കേസുകളിലും വിധി വരാനിരിക്കുന്നതേയുള്ളു. ഇത്തരമൊരു സാഹചര്യത്തില്‍ ഇനിയും തൊടുന്യായങ്ങള്‍ പറഞ്ഞു പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നതു ശുദ്ധ അസംബന്ധമാണ്. കോടതിവിധി സംബന്ധിച്ചു നിലപാട് വ്യക്തമാക്കാന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തയാറാവണമെന്നും വിഎസ് ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY