സ്വാശ്രയ സമരവുമായി ബന്ധപ്പട്ട് സര്‍ക്കാറിനെതിരെ താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് വിഎസ് അച്യുതാനന്ദന്‍

175

തിരുവനന്തപുരം: സ്വാശ്രയ സമരവുമായി ബന്ധപ്പട്ട് സര്‍ക്കാറിനെതിരെ താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് വിഎസ് അച്യുതാനന്ദന്‍. എസ്ബിടി-എസ്ബിഐ ലയനത്തെക്കുറിച്ചാണ് പ്രതികരിച്ചതെന്നും മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത നല്‍കുകയായിരുന്നെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.സ്വാശ്രയ സമരത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിഎസ് അച്യുതാന്ദന്‍ മുമ്ബ് വിമര്‍ശിച്ചിരുന്നു. ഇത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നു. യുഡിഎഫ് നേതാക്കളും വിഎസിന്റെ പ്രസ്താവനയുടെ ചുവടുപിടിച്ച്‌ രംഗത്തെത്തി.ഈ സാഹചര്യത്തിലാണ് മണിക്കൂറുകള്‍ക്ക് ശേഷം നിഷേധക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.എല്‍ഡിഎഫിന്റെ സ്വാശ്രയ നയത്തില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു.സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നിരാഹാരമിരിക്കുന്ന എംഎല്‍എമാരെ വിഎസ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് വിഎസ് രംഗത്തെത്തിയത്.സ്വാശ്രയ പ്രശ്നത്തില്‍ വിഎസിന്റെ ഈ നിലപാടിനെതിരെ മന്ത്രി ഇ.പി.ജയരാജന്‍ രംഗത്ത് എത്തിയിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കുന്ന ആരും ഇത്തരത്തില്‍ പ്രതികരിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിഎസിന്റെ വിമര്‍ശത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല.എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരെ സെക്രട്ടറിയറ്റിന് സമീപം നടന്ന സമരം ഉദ്ഘാടനം ചെയ്ത് പുറത്തേക്ക് വരുമ്ബോഴാണ് മാധ്യമപ്രവര്‍ത്തകര്‍ സമരത്തെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞത്. ആ സമരം ന്യായമാണെന്നും അടിയന്തിരമായി പരിഹരിക്കണമെന്നുമാണ് ഇതിന് മറുപടി പറഞ്ഞത് -കുറിപ്പില്‍ പറയുന്നു.