നിരാഹാരം കിടക്കുന്ന എം.എല്‍.എമാരെ വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു

181

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് വര്‍ധനയ്ക്കെതിരെ നിയമസഭയില്‍ എം.എല്‍.എമാര്‍ നടത്തിവരുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. നിരാഹാരം കിടക്കുന്ന എം.എല്‍.എമാരെ വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. നിയമസഭയിലേക്ക് കടക്കുന്നതിനു മുമ്ബാണ് വി.എസ് എം.എല്‍എമാരുടെ അടുത്തെത്തി ആരോഗ്യ വിവരം അന്വേഷിച്ചത്.അതേസമയം കോണ്‍ഗ്രസ് എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്ബില്‍, അനൂപ് ജേക്കബ് എന്നിവര്‍ക്കൊപ്പം അനുഭാവ സത്യഗ്രഹം നടത്തുന്ന മുസ്ലിം ലീഗ് എം.എല്‍.എമാര്‍ സമരം അവസാനിപ്പിച്ചു. എന്‍. ഷംസുദ്ദീന്‍, കെ.എം ഷാജി എന്നിവരാണ് സത്യഗ്രഹം അവസാനിപ്പിച്ചത്.ഇവര്‍ക്ക് പകരം ലീഗ് എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ആബിദ് ഹുസൈന്‍ എന്നിവര്‍ സത്യഗ്രഹമിരിക്കും.യു.ഡി.എഫ് എം.എല്‍.എമാര്‍ വെള്ളിയാഴ്ചയും കറുത്ത ബാഡ്ജ് ധരിച്ചാണ് സഭയിലെത്തിയത്. ചോദ്യോത്തരവേള തുടങ്ങിയത് തന്നെ പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം വിളികളോടെയായിരുന്നു. പ്രതിപക്ഷം ചോദ്യോത്തര വേളയില്‍ പങ്കെടുക്കുന്നില്ല. പ്രതിപക്ഷത്തിനു വേണ്ടി വി.ടി ബല്‍റാം എം.എല്‍.എ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്കോളജുകള്‍ തലവരിപ്പണം വാങ്ങി പ്രവേശനം നടത്തുന്നത് തടയണമെന്നും എം.എല്‍.എമാരുടെ സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചനടത്തണമെന്നും പരിയാരം കോളജിലെ ഫീസ് കുറവു വരുത്തുകയും മറ്റു കോളജുകളുടെ ഫീസിന്റെ കാര്യത്തില്‍ പരിഹാരം കാണണമെന്നും ബല്‍റാം നല്‍കിയ അടിയന്തര പ്രമേയത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സംഭരിക്കുന്നത് പച്ചക്കറിയല്ല പച്ചനോട്ടാണെന്നും ബല്‍റാം നിയമസഭയില്‍ പറഞ്ഞു.തുടര്‍ച്ചയായി മൂന്നു തവണയില്‍ കൂടുതല്‍ ഒരേ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ വ്യാഴായ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രമേയത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ സഭ തടസ്സപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ശനിയാഴ്ചയും ഞായറാഴ്ചയും നിയമസഭ കൂടാത്ത സാഹചര്യത്തില്‍ സമരം തിങ്കളാഴ്ച വരെ തുടരാനാണ് യു.ഡി.എഫ് തീരുമാനം. നിയമസഭ കൂടാത്ത ദിവസവും എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ സമരം തുടരും. യൂത്ത് കോണ്‍ഗസ്, കെ.എസ്.യു പ്രവര്‍ത്തകരെ അണിനിരത്തി നിയമസഭയ്ക്ക് മുന്നില്‍ സമരം ശക്തമാക്കാനും യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.അതേസമയം മെഡിക്കല്‍ പ്രവേശനം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാരുമായുള്ള സ്വാശ്രയ കരാറില്‍ ഒപ്പു വെക്കാന്‍ കെ.എം.സി.ടി അടക്കമുള്ള നാലു കോളജുകള്‍ തയ്യാറായില്ല. ഇതോടെ നാലുകോളജുകളിലുമായി 250 മെരിറ്റ് സീറ്റുകള്‍ നഷ്ടമാകും.
നിയന്ത്രിണരേഖ കടന്ന് തീവ്രവാദി ക്യാമ്ബുകള്‍ ആക്രമിച്ച്‌ ലക്ഷ്യം കൈവരിച്ച സൈനികര്‍ക്ക് നിയമസഭ അഭിവാദ്യം അര്‍പ്പിച്ചു.

NO COMMENTS

LEAVE A REPLY