വിഎസിന്റെ പദവി പാർട്ടി തീരുമാനിക്കും: കോടിയേരി

209

തിരുവനന്തപുരം ∙ വി.എസ്. അച്യുതാനന്ദന്റെ പദവി പാർട്ടി തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ടതില്ല. ആർക്കും ഒരുറപ്പും നൽകിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
അതേസമയം, വിഎസിന്റെ പദവി സംബന്ധിച്ച തീരുമാനം കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം മാത്രമേ ഉണ്ടാകൂവെന്നുവെന്നാണ് സൂചനകൾ. കേന്ദ്ര നേതാക്കൾ വിഎസുമായി സംസാരിക്കും. കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാൻ വിഎസ് ഡൽഹിയിൽ എത്തുമ്പോഴായിരിക്കും ഇത്.
തിരഞ്ഞെടുപ്പിനു മുൻപു തന്നെ വിഎസിന് അർഹമായ പരിഗണന നൽകണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തിരുന്നു.