ജലന്ധര്‍ പീഡനം ; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്​റ്റ്​ ചെയ്യണ​മെന്ന് വി.എസ്​ അച്യുതാനന്ദന്‍

147

തിരുവനന്തപുരം : കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ എത്രയും പെ​ട്ടെന്ന്​ അറസ്​റ്റ്​ ചെയ്യണ​മെന്ന് ഭരണപരിഷ്​കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്​ അച്യുതാനന്ദന്‍. പരാതിക്കാരായ കന്യാസ്ത്രീകള്‍ ആരോപണവിധേയനായ ബിഷപ്പിന്‍റെ അധികാരത്തിന് താഴെ ഭയചകിതരായി കഴിയേണ്ടിവരുന്ന അവസ്ഥ ശരിയല്ല. കന്യാസ്ത്രീകള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യക്തമാണെന്നിരിക്കെ ബിഷപ്പിനെ അറസ്​റ്റ്​ ചെയ്യാന്‍ വൈകരുതെന്ന്​​ വി.എസ്​ ഡി.ജി.പിക്ക്​ നല്‍കിയ കത്തില്‍ പറഞ്ഞു.

NO COMMENTS