മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ വി.പി. രാമകൃഷ്ണപിള്ള അന്തരിച്ചു

154

തിരുവനന്തപുരം • ആര്‍എസ്പിയുടെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ വി.പി.രാമകൃഷ്ണപിള്ള (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്‍എസ്പി മുന്‍ സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു. 1998-2001 കാലത്ത് ജലവകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ ഒരുമാസമായി വൃക്കരോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. സംസ്ഥാനത്ത് പാ‍ര്‍ട്ടിയെ വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു രാമകൃഷ്ണപിള്ള.