സഹകരണപ്രതിസന്ധി വിഷയത്തില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിഎം സുധീരന്‍

186

തിരുവനന്തപുരം : സഹകരണപ്രതിസന്ധി വിഷയത്തില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.സര്‍വക്ഷി സംഘത്തെ ഡല്‍ഹിയ്ക്ക് വിടാനാണ് തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. യോജിച്ച നിലപാടല്ലെങ്കില്‍ യോഗത്തില്‍ പങ്കെടുക്കില്ലന്ന് വിഡി സതീശന്‍ പറഞ്ഞു. സര്‍വകക്ഷിയോഗത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളിയാല്‍ സംയുക്ത സമരം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കേരള നിയമസഭയുടെ ഒറ്റക്കെട്ടായ വികാരം പ്രമേയ രൂപത്തില്‍ പാസാക്കാനുള്ള തീരുമാനം യുഡിഎഫ് യോഗത്തിലുണ്ടായി എന്ന് സുധീരന്‍ വ്യക്തമാക്കി. കേരളത്തിന്‍റെ പ്രശ്നങ്ങള്‍ കേന്ദ്ര ഭരണകൂടത്തെ അറിയിക്കുന്നതിനും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വവക്ഷിസംഘം ഡല്‍ഹിയില്‍ പോകണമെന്നും അഭിപായം ഉയര്‍ന്നിട്ടുണ്ട്.
സഹകരണ മേഖലയിലെ ജീവനക്കാരുടെ ഭാഗത്തുനിന്ന് അവര്‍ ഒരുമിച്ച്‌ സമരം ചെയ്യും. അത് അതിന്റേതായ രീതിയില്‍ മുന്നോട്ടുപോകും. സര്‍വക്ഷി സംഘം കൂടിക്കാഴ്ച നടത്തിയിട്ടും പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ എന്തുവേണമെന്ന് ആ സമയത്ത് യുഡിഎഫ് യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെവ്വും അദ്ദേഹം പറഞ്ഞു.