സൗമ്യ കേസിലെ സുപ്രീം കോടതിവിധി നിരാശാജനകം : വി.എം. സുധീരന്‍

147

സൗമ്യ കേസിലെ സുപ്രീം കോടതിവിധി നിരാശാജനകമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. കൊടും ക്രൂരത ചെയ്ത കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കാതെ പോയി എന്നുള്ളത് വളരെ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കുറ്റകൃത്യം വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഈ വിധി ദോഷകരവും ഗുരുതരവുമായ പ്രത്യാഘതങ്ങള്‍ക്ക് ഇടവരുത്തും. റൗഡി ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയെന്ന് സംസ്ഥാനസര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ച സി.പി.എം. കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ വെള്ളപൂശിയ സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ നടപടി വളരെ വിചിത്രമാണ്.

പാര്‍ട്ടിക്കാരായ ക്വട്ടേഷന്‍-മാഫിയ സംഘങ്ങളെ സംരക്ഷിക്കുമെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ നല്‍കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും അക്രമസംഭവങ്ങളും വര്‍ദ്ധിച്ചുവരുന്ന കേരളത്തില്‍ പാര്‍ട്ടിക്കാരായ ക്രിമിനലുകള്‍ക്ക് എന്തും ചെയ്യാനുള്ള പച്ചക്കൊടി കാണിക്കലാണ് പാര്‍ട്ടി സെക്രട്ടറിയുടെ ഈ നടപടി. കേരളത്തിലെ ജനങ്ങളുടെ സമാധാനജീവിതം തകര്‍ക്കുന്നതിന് ആക്കം കൂട്ടുന്ന ഈ ലേഖനം പിന്‍വലിക്കാന്‍ പാര്‍ട്ടി സെക്രട്ടറി തയ്യാറാകണം. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി നല്ല ഉദ്ദേശ്യത്തോടെയാണെന്നു കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സാധാരണ ജനങ്ങളുടെ മേല്‍ അതൊരു അശനിപാതമായി മാറിയെന്ന് സുധീരന്‍ പറഞ്ഞു.

ജനജീവിതം സ്തംഭിക്കുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ആവശ്യമായ മുന്നൊരുക്കവും തയ്യാറെടുപ്പും ഇല്ലാത്തതുകൊണ്ടാണ് ഈ അവസ്ഥ വന്നുപെട്ടത്. ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ ഫലപ്രദമായ നടപടി സ്വീകരിച്ച് ഇപ്പോഴത്തെ ഗുരുതരമായ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ സഹകരണമേഖലയുടെ പ്രവര്‍ത്തനം സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടതാണ് സഹകരണമേഖലയെ അടച്ചാക്ഷേപിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രനീക്കം രാഷ്ട്രീലക്ഷ്യം വച്ചുള്ളതാണെന്നും സുധീരന്‍