വി.പി.രാമകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ വി.എം.സുധീരന്‍ അനുശോചിച്ചു

172

മുന്‍മന്ത്രിയും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി.പി.രാമകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ അനുശോചിച്ചു. ഏറ്റെടുത്ത എല്ലാചുമതലകളും ആത്മാര്‍ത്ഥയോടെയും സത്യസന്ധവുമായി നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വി.പി.രാമകൃഷ്ണപിള്ളയുമായി ഏറ്റവും അടുത്ത സുഹ്യത്ത്ബന്ധം വച്ചുപുലര്‍ത്തിയിരുന്ന എനിക്ക് അദ്ദേഹത്തിന്റെ ദേഹവിയോഗം വലിയ വേദനയും ദുഖവും ഉണ്ടാക്കി. വി.പി.രാമകൃഷ്ണപിള്ളയുടെ നിര്യാണം കേരളീയസമൂഹത്തിന് ഒരു തീരാനഷ്ടമാണെന്നും വി.എം.സുധീരന്‍ അനുസ്മരിച്ചു.

NO COMMENTS

LEAVE A REPLY