യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണം : വി.എം.സുധീരന്‍

187

വടക്കാഞ്ചേരി സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലോക്കപ്പിലിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുകയും മൂന്നാംമുറ പ്രയോഗങ്ങള്‍ നടത്തുകയും ചെയ്തപോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണമെന്നും അവരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കും മൂന്നാംമുറ പ്രയോഗങ്ങള്‍ക്കും നേരെ നിഷ്‌ക്രിയ മനോഭാവം വച്ചുപുലര്‍ത്തുന്ന മുഖ്യമന്ത്രിയുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്നും സുധീരന്‍ പറഞ്ഞു.